Advertisement

തിരുവനന്തപുരം ജില്ലക്ക് ഓക്സിജന്‍ കോണ്‍സ്ട്രന്ട്രെറ്ററുകളുമായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി

July 17, 2023
Google News 3 minutes Read
mammootty

തിരുവനന്തപുരം: നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്‌കൂളില്‍ നടക്കും. ജൂലൈ 26 ന് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും.(Mammootty’s Aaswasam project with oxygen concentrators for Thiruvananthapuram district)

മമ്മൂട്ടി സ്ഥാപിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിര്‍ദ്ധനരായ കിടപ്പ് രോഗികള്‍ക്കും അവരെ ശുസ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ക്കും പാലിയേറ്റിവ് സോസൈറ്റിക്കള്‍ക്കുമായി മുപ്പത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നതില്‍ നിന്നുമാണ് തികച്ചും അര്‍ഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയിരിക്കുന്നതെന്നു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ എസ് എഫ് സി അറിയിച്ചു.

കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയില്‍ നിര്‍വ്വഹിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുദാക്കല്‍ ഗ്രാമ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിനും ഓക്‌സിജന്‍ കോണ്‍സ്ട്രന്‌ട്രെറ്ററുകള്‍ കൈമാറിയാണ് തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം നടക്കുക.

Story Highlights: Mammootty’s Aaswasam project with oxygen concentrators for Thiruvananthapuram district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here