‘അത്ര അവശതയിലും അച്ഛന്റെ മരണശേഷം വീട്ടിൽ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മനസ്സിൽ വരുന്നു’; ബിനീഷ് കോടിയേരി

സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ബിനീഷ് കോടിയേരി. കോൺഗ്രെസിലെ ജനകീയൻ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത്. (Bineesh Kodiyeri on Oommen Chandy)
വ്യക്തിപരമായി ഞങ്ങൾക്ക് മറക്കാനാവാത്ത വ്യക്തിത്വം .പിതാവ് കോടിയേരി ബാലകൃഷ്ണൻ മരിച്ച സമയത്ത് അവശതകൾ വകവെക്കാതെ തന്റെ വീട്ടിൽ എത്തിയതിനെ ഓർമ്മിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.
Read Also:‘ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കണം’; പ്രധാനമന്ത്രിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മൻ ചാണ്ടി അങ്കിൾ ..
അച്ഛന്റെ മരണശേഷം വീട്ടിൽ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മറയാതെ മനസ്സിൽ വരുന്നു . അത്രയും അവശതയിലും പറഞ്ഞത് എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ് . അച്ഛനോട് ഇത്രവും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവ് സുഹൃത്ത് .കൂടുതലായി എഴുതണമെന്നുണ്ട് പക്ഷെ അതിനുള്ള വാക്കുകൾ മുറിഞ്ഞു പോകുന്നു . കോൺഗ്രെസിലെ ജനകീയൻ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത് . വ്യക്തിപരമായി ഞങ്ങൾക്ക് മറക്കാനാവാത്ത വ്യക്തിത്വം .
കുടുംബത്തിന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു .
ഉമ്മൻ ചാണ്ടി അങ്കിൾ വിട
Story Highlights: Bineesh Kodiyeri on Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here