Advertisement

‘ഒരിക്കൽ മാനസികവിഭ്രാന്തിയുള്ള വ്യക്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കസേരയിലിരുന്നു, പൊലീസ് ആ വ്യക്തിയെ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആശങ്ക’ : കെ.ബി ഗണേശ് കുമാർ

July 18, 2023
Google News 2 minutes Read
oomen chandy k b ganesh kumar

കേരളത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്ന് കെ.ബി ഗണേശ് കുമാർ. വളരെ ജനകീയനായ നേതാവ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് ഉമ്മൻ ചാണ്ടി സാറിനെ അറിയാം. ഞങ്ങളുടെ വീടിന് അടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട് .അന്ന് കാറൊന്നും ഉണ്ടായിരുന്നില്ല.(K B Ganeshkumar about Oommen Chandy)

Read Also: ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

വളരെ സ്പീഡിൽ നടക്കുമായിരുന്നു ഉമ്മൻചാണ്ടി, ചെറുപ്പം മുതലേ അദ്ദേഹത്തെ നോക്കി നിൽക്കുമായിരുന്നു. അന്ന് തന്നെ കാണുമ്പോൾ അദ്ദേഹം അഭിവാദ്യം ചെയ്യും. അദ്ദേഹത്തിന് കീഴിൽ മന്ത്രിയായിരുന്നിട്ടുണ്ട് ഒരിക്കൽ പോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. പിന്നീട് ചില കാര്യങ്ങളിൽ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. കുടുംബമായും വളരെ വലിയ വ്യക്തി ബന്ധം ഉണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കൊടുക്കുന്ന നിവേദനങ്ങൾ അദ്ദേഹം എല്ലാം വായിക്കും. സൂക്ഷ്മമായി എല്ലാം വായിച്ച് വേണ്ട നടപടിയെടുക്കും. അദ്ദേഹത്തിന്റെ രീതിയാണ് ഞാൻ മാതൃകയാക്കിയത്. ഒരിക്കൽ മന്ത്രിസഭാ യോഗം കഴിഞ്ഞു വരുമ്പോൾ മാനസികവിഭ്രാന്തിയുള്ള വ്യക്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കസേരയിലിരുന്നു, പൊലീസ് ആ വ്യക്തിയെ എന്തെങ്കിലും ചെയ്യുമോ എന്ന് ആശങ്കപ്പെട്ട് ഉമ്മൻ ചാണ്ടി പിന്നാലെ പാഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. പൊലീസ് കൊണ്ടുപോകുമ്പോൾ പുറകെപോയി അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഗണേശ് കുമാർ പറയുന്നു.

Story Highlights: K B Ganeshkumar about Oommen Chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here