ഇന്ന് മുഹറം ഒന്ന്
July 19, 2023
2 minutes Read

കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് മുഹറം ഒന്നും ജൂലായ് 27ന് മുഹറം ഒമ്പതും 28ന് മുഹറം പത്തും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം ഒന്നാം തീയതിയാണ് പുതുവർഷം ആരംഭിക്കുന്നത്.
യു.എ.ഇ.യിൽ മുഹറം മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമായതായി അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രകേന്ദ്രം അധികൃതർ സ്ഥിരീകരിച്ചു. ഹിജ്‌റ വർഷാരംഭം പ്രമാണിച്ച് യു.എ.ഇ.യിൽ 21-ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ.യ്ക്ക് പുറമേ സൗദി അറേബ്യയും ജോർദാനും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലും മുഹറം ഒന്ന് പ്രമാണിച്ച് ബുധനാഴ്ച പൊതുഅവധിയാണ്.
Story Highlights: Muharram one start new year according to hijri calendar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement