നൂലു പൊട്ടിയ ത്രെഡ്സ്; ഉപഭോക്താക്കളിൽ 50 ശതമാനം ഇടിവ്

ട്വിറ്ററിനു വെല്ലുവിളിയുമായി മാർക്ക് സക്കർബർഗ് ആരംഭിച്ച ത്രെഡ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക്. തുടങ്ങിയപ്പോളുണ്ടായിരുന്ന ഉപഭോക്താക്കളിൽ നിന്ന് 50 ശതമാനം കുറവാണ് ഒരാഴ്ചക്കിടെ ഉണ്ടായിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് ത്രെഡ്സ് ആരംഭിച്ചത്. ആരംഭിച്ചപ്പോൾ ഏകദേശം 5 കോടി ആക്ടീവ് ഉപഭോതാക്കളുണ്ടായിരുന്ന ത്രെഡ്സിൽ ഏഴ് ദിവസത്തിനിടെ ഇത് രണ്ടരക്കോടിയായി കുറഞ്ഞു. സിമിലർവെബ് ആണ് കണക്ക് പുറത്തിവ്ട്ടത്.
ആൻഡ്രോയ്ഡ് ഫോണിൽ നിന്നുള്ള ഉപഭോക്താക്കളുടെ കണക്കാണിത്. തുടങ്ങിയപ്പോൾ ആളുകളുണ്ടായിരുന്നെങ്കിലും ത്രെഡ്സിലേക്ക് ഉപഭോക്താക്കൾ തിരികെവരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലായ് ഏഴിന് ത്രെഡ്സിലെ ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം 5 കോടി ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ത്രെഡ്സിൻ്റെ ആക്ടീവ് ഉപഭോക്താക്കൾ കുറഞ്ഞുവന്നു. ജൂലായ് 14ന് രണ്ടരക്കോടി ആക്ടീവ് ഉപഭോക്താക്കളാണ് ത്രെഡ്സിൽ ഉണ്ടായിരുന്നത്.
Story Highlights: threads drops active users 5o percent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here