Advertisement

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

July 21, 2023
Google News 1 minute Read

വയനാട് ബത്തേരി പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു.പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌.(ksrtc bus accident)

Read Also: ‘സിപിഐഎമ്മിന്റേയും ബിജിപിയുടേയും നേതാക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ കാണിച്ച താത്പര്യം മറക്കാന്‍ പറ്റില്ല’; ചാണ്ടി ഉമ്മന്‍

മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു.16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരുടേയും പരുക്ക്‌ ഗുരുതരമല്ല.

Story Highlights: ksrtc bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here