‘സിപിഐഎമ്മിന്റേയും ബിജിപിയുടേയും നേതാക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ കാണിച്ച താത്പര്യം മറക്കാന്‍ പറ്റില്ല’; ചാണ്ടി ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ ഏറ്റവും അവസാന ദിവസം വരെ പ്രതീക്ഷയിലായിരുന്നെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. സിപിഐഎമ്മിന്റേയും ബിജിപിയുടേയും നേതാക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ കാണിച്ച താത്പര്യം മറക്കാന്‍ പറ്റില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.(Oommen chandy son Chandy Oommen responds)
രാഷ്ട്രീയ നിലപാടുകളുണ്ടെന്നും രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം ബന്ധങ്ങളുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
തന്റെ ജീവിതത്തിലെ പരിശുദ്ധന്‍ നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇതെന്നും തന്റെ പിതാവ് സ്വര്‍ഗത്തിലായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിക്കാര്‍ക്ക് 53 വര്‍ഷം മുന്‍പ് കൊടുത്ത വാക്ക് തന്റെ അവസാന നാള്‍ വരെ പാലിക്കാന്‍ തന്റെ പിതാവിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Story Highlights: Oommen chandy son Chandy Oommen responds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here