Advertisement

ഫേസ്ബുക്ക് റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളും; പുതിയ അപ്‌ഡേറ്റുമായി മെറ്റ

July 21, 2023
Google News 3 minutes Read
facebook update

ഫേസ്ബുക്ക് ഫീഡില്‍ റീല്‍സിനായി കൂടുതല്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് മെറ്റ. റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളുകളുമാണ് പുതിയതായി അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ വീഡിയോകള്‍ ഒരുക്കാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സാധിക്കും.(Meta announces new video tab and editing tools for Facebook)

വീഡിയോ സ്പീഡ് അപ്പ്, റിവേഴ്സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ ടൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യൂസിക്, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ വീഡിയോയില്‍ ചേര്‍ക്കാനും വോയ്സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാനും നോയ്‌സ് കളയാനും എഡിറ്റിങ് ടൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ എച്ച്ഡിആര്‍ വീഡിയോ ഫോണില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും.

റീല്‍സ്, വീഡിയോകള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി പുതിയ വീഡിയോ ടാബും അവതരിപ്പിച്ചിട്ടുണ്ട്. ഫോര്‍ യൂ, ലൈവ്, റീല്‍സ്, മ്യൂസിക് എന്നിങ്ങനെ വീഡിയോകള്‍ വേര്‍തിരിച്ചാണ് കാണിക്കുക. പ്രത്യേക ടാബായാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

ഹാഷ്ടാഗുകള്‍, ടോപ്പിക്കുകള്‍ എന്നിവ അടിസ്ഥാനമാക്കി റീല്‍സ്, ലോങ് ഫോം വീഡിയോകള്‍, ലൈവ് വീഡിയോകള്‍ പുതിയ വീഡിയോ എക്സ്പ്ലോര്‍ ഫീച്ചര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

Story Highlights: Meta announces new video tab and editing tools for Facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here