Advertisement

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി

July 21, 2023
2 minutes Read
thiruvananthapuram Metro rail

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി. അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് പഠന റിപ്പോര്‍ട്ട് കൈമാറി. ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും.(Mobility Plan for Thiruvananthapuram Metro Rail Project is ready)

തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിര്‍മാണ ചുമതലയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠനവും നടന്നിട്ടുണ്ട്. ഏത് തരത്തില്‍ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്.

2015ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 6728 കോടി രൂപ വകയിരുത്തിയ പദ്ധതി ഇപ്പോഴും പ്രാരംഭ ദിശയിലാണ്. കോഴിക്കോട് മെട്രോ റെയില്‍ സംബന്ധിച്ച പഠനം പൂര്‍ത്തീകരിച്ചിട്ടില്ല.

Story Highlights: Mobility Plan for Thiruvananthapuram Metro Rail Project is ready

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top