Advertisement

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്’; ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് മൂന്ന് പുരസ്‌കാരങ്ങള്‍

July 21, 2023
Google News 3 minutes Read
pathombatham noottandu and nna thaan case kodu in Kerala state film awards

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം
‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം മികച്ച ജനപ്രിയ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായി.

ചിത്രത്തില്‍ പി.പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത്. മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സന്റ്. കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍. മികച്ച ശബ്ദമിശ്രണം: വിപിന്‍ നായര്‍.

ശ്രീഗോകുലം മൂവീസിന്റെ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ചിത്രത്തിലെ ‘മയില്‍പ്പീലി ഇളകുന്നു കണ്ണാ’ എന്ന ഗാനത്തിന് മൃദുല വാരിയര്‍ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം ജയചന്ദ്രന്‍ ആണ് മികച്ച സംഗീത സംവിധായകന്‍. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ഷോബി തിലകന്‍.

Read Also: ഏറെ ആഗ്രഹിച്ചിരുന്ന പുരസ്‌കാരം; സന്തോഷമെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്

ലിജോ ജോസ് പല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് മികച്ച നടന്‍. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. ന്നാ താന്‍ കേസ് കൊട് ആണ് മികച്ച ജനപ്രിയ ചിത്രം. ജിജോ ആന്റണിയുടെ അടിത്തട്ട് ആണ് മികച്ച രണ്ടാമത്തെ ചിത്രം. നടന്‍ കുഞ്ചാക്കോ ബോബനും അലന്‍സിയറിനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. സൗദി വെള്ളക്കയിലൂടെ ദേവി വര്‍മ മികച്ച സ്വഭാവ നടിയായും ന്നാ താന്‍ കേസ് കൊട് ചിത്രത്തിലൂടെ പി പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു.

Story Highlights: pathombatham noottandu and nna thaan case kodu in Kerala state film awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here