മണിപ്പൂരിൽ യുവതികളെ നഗ്നരാക്കിയ സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്, രാഷ്‌ട്രപതി ഇടപെടണം; ബീനാ ഫിലിപ്പ്

മണിപ്പൂർ യുവതികളെ നഗ്നരാക്കിയ സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്, രാഷ്‌ട്രപതി ഇടപെടണമെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ട്വന്റിഫോറിനോട് . കോർപ്പറേഷൻ അടിയന്തര പ്രമേയം പാസാക്കിയത് ഈ സാഹചര്യത്തിലാണ്. കലാപം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് മൊത്തത്തിൽ ലജ്ജാകരമായ സംഭവമാണ്. മനുഷ്യ മനഃസാക്ഷിയുള്ള ഏതൊരാൾക്കും അപമാനകരമായ സംഭവമാണ്. കൃത്യ സമയത്തുള്ള ഇടപെടൽ പോരാതെ വന്നുവെന്നും ബീനാ ഫിലിപ്പ് വിമർശിച്ചു.(Beena Philip about Manipur Violence)
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ ഒരാളെ കൂടെ പൊലീസ് അറസ്റ്റ് ചെയ്തു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.
മണിപ്പൂരിലെ ചൗബാൽ ജില്ലയിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ ക്രൂരതയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കാർഗിയില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍റെ ഭാര്യടക്കമുള്ള മൂന്ന് കുക്കി സ്ത്രീകളെയാണ് അക്രമികകള്‍ നഗ്നരാക്കിയത്. ഇതില്‍ രണ്ട് പേരെ നഗ്നാരാക്കി റോഡിലൂടെ നടത്തി. ഒരാളെ കൂട്ടബലാത്സഗം ചെയ്തുവെന്നാണ് പരാതി. മേയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വിഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്.
Story Highlights: Beena Philip about Manipur Violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here