ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: വ്യാജരേഖ ചമച്ചതിന് അഡ്വ. ഷുക്കൂറിനെതിരെ കേസ്; പിന്നാലെ വിശദീകരണവുമായി ഷുക്കൂര്‍

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പതിനൊന്നാം പ്രതിക്കെതിരായി വ്യാജരേഖ ചമച്ചതിന് അഭിഭാഷകനായ സി.ഷുക്കൂറിനെതിരെ കേസ്. കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് അഡ്വ.ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. അതേസമയം പരാതിക്കാരന്റെ അസാന്നിധ്യത്തില്‍ ഒരു രേഖയും സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി അഭിഭാഷകന്‍ രംഗത്തെത്തി. (Fashion Gold Fraud case against shukur for Forgery )
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാക്കന്‍ 2013 ല്‍ പ്രതികള്‍ ഗൂഡലോചന നടത്തിയെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ പരാതി. ഇതിനായി നോട്ടറി അഭിഭാഷകനായ അഡ്വ. ഷുക്കൂറിന്റെ സഹായത്തോടെ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നും ഹോസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഡയറക്ടറായി ചേര്‍ക്കുന്ന സമയത്ത് വിദേശത്താണെന്ന് തെളിയിക്കുന്ന രേഖകളും മുഹമ്മദ് കുഞ്ഞി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ഫാഷന്‍ ഗോള്‍ഡ് കമ്പനി എം.ഡി പൂക്കോയ തങ്ങള്‍ മകന്‍ ഇഷം, അഡ്വ സി ഷൂക്കൂര്‍, കമ്പനി സെക്രട്ടറി സന്ദീപ് സതീഷ് എന്നിവര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തത്.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഗൂഢാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി അഡ്വ. സി. ഷുക്കൂര്‍ രംഗത്തെത്തി. പരാതിക്കാരന്റെ അസാന്നിധ്യത്തില്‍ ഒരു രേഖയും സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടില്ലെന്നും, കേസില്‍ നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് എന്നും ശ്രമിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും സി.ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights: Fashion Gold Fraud case against shukur for Forgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here