മികച്ച ബാലതാരം: അവസാന റൗണ്ടിൽ ദേവനന്ദയും, തന്മയയുടേത് മികച്ച പ്രകടനമെന്ന് ജൂറി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ബാലതാരത്തിനുളള അവാർഡ് നേടിയ തന്മയ സോളിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നാണ് ജൂറി വിലയിരുത്തൽ. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.(Thanmaya Sol Best Child Actress State Film Award)
അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് ജൂറി തന്മയയെ മികച്ച ബാലനടിയായി തെരഞ്ഞെടുത്തത്. ദരിദ്രമായ കുടുംബാന്തരീക്ഷത്തിൽ കഴിയുമ്പോഴും കളിക്കൂട്ടുകാരന് താങ്ങായും തുണയായും നിലകൊള്ളുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ സൗഹൃദവും സ്നേഹവും സഹനങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിനാണ് അവതരിപ്പിച്ചതെന്നാണ് ജൂറി വിലയിരുത്തൽ.
Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയുടെ നേട്ടം. തന്മയയുടെ അച്ഛൻ അരുൺ ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റായി പ്രവർത്തിക്കുന്നതിനിടെയാണ് സംവിധായകൻ ഇവരുടെ വീട്ടിലെത്തുകയും തന്മയെ കാണാന്‍ ഇടയാകുന്നതും. തുടർന്ന് ഓഡിഷനിലൂടെ തന്മയയെ തെരഞ്ഞെടുക്കുകയുമായിരുന്നു.
ചന്തവിള തടത്തിൽ ബ്രദേഴ്സ് ലെയിൻ അച്ചാമ്മയുടെ വീട്ടിൽ അരുൺ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. പട്ടം സർക്കാർ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
Story Highlights: Thanmaya Sol Best Child Actress State Film Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here