Advertisement

ഇനി സ്റ്റോറീസ് ടെലഗ്രാമിലും പങ്കുവെക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

July 23, 2023
2 minutes Read
Telegram rolls out its Stories feature

സ്‌റ്റോറി ഫീച്ചര്‍ അവതരിപ്പിച്ച് എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റഫോമായ ടെലഗ്രാം. പ്രീമിയം ഉപയോക്താക്കള്‍ക്ക് സ്‌റ്റോറീസ് പങ്കുവെക്കാന്‍ കഴിയും പ്രീമിയം അല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് കാണാനും സാധിക്കും. ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.(Telegram Rolls out Story feature on its platform)

ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് രീതിയിലുള്ളവ സ്‌റ്റോറീസായി പങ്കുവെക്കാം. ഇതിനായി 6,12,48 മണിക്കൂറുകള്‍ സമയപരിധിയായി ഉപയോക്താക്കള്‍ക്ക് നിശ്ചയിക്കാന്‍ കഴിയും. കൂടാതെ സ്ഥിരമായി നിര്‍ത്തണമെങ്കില്‍ അതിനും അവസരം ഒരുക്കുന്നുണ്ട്. ടെലഗ്രാമിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്. ഐഒഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക.

പ്രീമിയം ഉപഭോക്താക്കള്‍ക്ക് ആനിമേറ്റഡ് സ്റ്റിക്കറുകള്‍, പോളുകള്‍, ക്വിസുകള്‍ എന്നിവയും സ്റ്റോറീസ് ആയി പങ്കുവെക്കാന്‍ കഴിയും. വാട്‌സ്ആപ്പ് സ്റ്റാറ്റസിനും ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനും സമാനമാണെങ്കിലും ഈ ഫീച്ചറിലെ സവിശേഷതകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക് സ്‌റ്റോറീസിന് സമയപരിധി നിശ്ചയിക്കാന്‍ കഴിയുന്നതും, പോളുകള്‍, ക്വിസുകള്‍ എന്നിവ പങ്കുവെക്കാന്‍ കഴിയുന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. കൂടാതെ ഡ്യുവല്‍ ക്യാമറ സംവിധാനവും ടെലഗ്രാമിന്റെ പുതിയ ഫീച്ചറിനെ പിന്തുണക്കുന്നുണ്ട്. ഇത് ഉപയോക്താവിന് സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി സ്‌റ്റോറീസായി പങ്കുവെക്കാനും കഴിയും.

Story Highlights: Telegram Rolls out Story feature on its platform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top