ചെങ്ങന്നൂർ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം;പള്ളി നിർമ്മാണത്തിൽ ക്രമക്കേടെന്ന് ആരോപണം

ചെങ്ങന്നൂർ തോനയ്ക്കാട് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. (Construction of Church Quarrel Between Two Groups)
പൊതുയോഗത്തിൽ കണക്ക് അവതരിപ്പിക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയായിരുന്നു. വരവ് ചെലവ് കണക്കിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.
പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തർക്കം നിലവിലുണ്ട്. നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാഗം ഉന്നയിച്ച് വരികയായിരുന്നു.
അരമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. പള്ളി ഹാളിൽ നിന്ന് പുറത്തേക്കും സംഘർഷം നീണ്ടു. പള്ളിയിലുണ്ടായിരുന്നവർ തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Story Highlights: Construction of Church Quarrel Between Two Groups
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here