നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് ദിലീപ്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന് കൈകോര്‍ക്കുകയാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു.
അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ.ബാബു ചോദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നായിരുന്നു ദിലീപിന്റെ മറുപടി. തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. അതേസമയം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Read Also:ദിലീപ് കുറ്റവാളിയാണെന്ന് നിങ്ങളെല്ലാം തീരുമാനിച്ചു, കോടതി പറഞ്ഞോ?; പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ
സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം വേണമെന്ന് അതിജീവിത തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രോസിക്യൂഷനും അതിജീവിതയും കൈകോര്‍ക്കുന്നതെന്ന് ദിലീപിന്റെ ആരോപണം.
Story Highlights: Dileep says there is an attempt to prolong the trial in Actress assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here