Advertisement

കിളി പോകും, ഇനി പുതിയ ലോഗോ; ട്വിറ്റര്‍ റീബ്രാന്‍ഡിങ് സൂചനയുമായി മസ്‌ക്

July 24, 2023
Google News 2 minutes Read
twitter logo change

ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോണ്‍ മസ്‌ക്.ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും” എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തു.(Elon Musk Says Twitter Logo To Change)

നീല നിറവും, പേരും മാറ്റി എക്‌സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും. ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്‌സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്പുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്പ് മറുപടി നല്‍കി.

ചൈനയുടെ വീചാറ്റ് പോലെ ഒരു ‘സൂപ്പര്‍ ആപ്’ നിര്‍മിക്കാനുള്ള മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാന്‍ഡിങ് എന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ ‘ഡോജ്’ കുറച്ചുദിവസത്തേയ്ക്കു ലോഗോ ആക്കി മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോജ്‌കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി തകരാറുകള്‍ ആപ്പില്‍ നേരിട്ടിരുന്നു. ഇതിന് പുറമേ ട്വിറ്ററിന്റെ വരുമാനവും വലിയ രീതിയില്‍ ഇടിഞ്ഞിരുന്നു. ബ്ലു ടിക്കിന് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായിട്ടും ട്വിറ്ററിന് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Story Highlights: Elon Musk Says Twitter Logo To Change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here