പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് അഞ്ച് ദിവസം; ആന്തമാനിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു

ആന്തമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു വീണു. ശക്തമായ മഴയിലും കാറ്റലുമാണ് ഫാള്‍സ്‌റൂഫിങ് തകര്‍ന്നത്. അഞ്ച് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ഫാള്‍സ് റൂഫ് ആണ് തകര്‍ന്ന് വീണത്. (Parts Of Port Blair Airport Building’s Ceiling Collapse Days After Inauguration)
ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പോലും തികയുന്നതിന് മുന്‍പ് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ പ്രചരിച്ചുതുടങ്ങിയപ്പോള്‍ വിശദീകരണവുമായി അധിതൃതര്‍ രംഗത്തെത്തി.
Read Also: തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രം പോസ്റ്ററിൽ; ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്
ഫാള്‍സ് റൂഫിങ് തകര്‍ന്നതല്ല അഴിച്ചിട്ടതാണെന്ന വിശദീകരണമാണ് ഇപ്പോള്‍ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്നത്. സിസിടിവി ജോലികള്‍ക്കായി ടിക്കറ്റിംഗ് കൗണ്ടറിന് മുന്നിലെ ഫോള്‍സ് സീലിംഗ് അഴിച്ചതാണെന്നാണ് വിശദീകരണം. ടെര്‍മിനല്‍ കെട്ടിടത്തിനുള്ളിലെ ഫോള്‍സ് സീലിംങ്ങിന് കേടുപാടുകള്‍ പറ്റിയില്ലെന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരിക്കുന്നു.
Story Highlights: Parts Of Port Blair Airport Building’s Ceiling Collapse Days After Inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here