മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ഒന്നുമില്ല; എൻജിനീയറുടെ വീട്ടിൽ 500 രൂപ വച്ച് കള്ളന്റെ ‘സഹായം’

മോഷണത്തിനായി കയറിയ വീട്ടിൽനിന്ന് ഒന്നും കിട്ടാതായപ്പോൾ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്. ജൂലായ് 21 ന് രാത്രിയില്‍ വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്.80കാരനായ റിട്ട. എൻജിനീയർ എം. രാമകൃഷ്ണയുടെ വീട്ടിലാണ് മോഷ്ടാവെത്തിയത്.(Thieves Find Nothing at Home Leave Cash)
ഡൽഹി രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന്‍ പറഞ്ഞു.പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്.
Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി
വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.രാമകൃഷ്ണന്റെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.
Story Highlights: Thieves Find Nothing at Home Leave Cash