സൂര്യയുടെ പിറന്നാളിന് ഫ്ലെക്സ് വക്കുന്നതിനിടെ രണ്ട് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

നടന്‍ സൂര്യയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഫ്ലെക്സ് വക്കുന്നതിനിടെ രണ്ടു ആരാധകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. എന്‍.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും കോളേജ് വിദ്യാര്‍ഥികളാണ്.(Two die of electric shock while installing flex for actor Suriya’s birthday )
ശനിയാഴ്ച രാത്രിയാണ് ആരാധകര്‍ ചേര്‍ന്ന് പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണില്‍ ഫ്ലെക്സ് സ്ഥാപിച്ചത്. ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയില്‍ത്തട്ടിയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി നരസാരപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Two die of electric shock while installing flex for actor Suriya’s birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here