Advertisement

പെട്ടെന്ന് അപ്രത്യക്ഷനായി, പിന്നീട് നാടകീയമായി പുറത്തേക്ക്; ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ പുറത്താക്കി

July 25, 2023
Google News 3 minutes Read
China appoints Wang Yi as its new Foreign Minister, replacing Qin Gang

ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ നാടകീയമായി പുറത്താക്കി. ക്വിന്‍ ഗാങ്ങിന് പകരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിദേശകാര്യ തലവന്‍ വാങ് യിയെ നിയമിക്കുകയായിരുന്നു. പൊതുജന മധ്യത്തില്‍ നിന്ന് ഒരു മാസത്തോളം കാലം അപ്രത്യക്ഷനായ ക്വിന്‍ ഗാങ്ങ് വിവാദത്തില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് ഷിജിന്‍ പിങ് ക്വിന്‍ ഗാങ്ങിനെ പുറത്താക്കിയത്. (China appoints Wang Yi as its new Foreign Minister, replacing Qin Gang)

ക്വിന്‍ ഗാങ്ങിന്റെ അസാന്നിധ്യം ചൈനയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതിനെതുടര്‍ന്നാണ് ഷിജിന്‍പിങ്ങിന്റെ നടപടി. ആരോഗ്യപരമായ കാരണങ്ങളാലാണ് ക്വിന്‍ പെട്ടെന്ന് അപ്രത്യക്ഷനായതെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും ക്വിന്നിന്റെ കാണാതായതിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് വേറെയൊരു കൂട്ടര്‍ വാദിച്ചിരുന്നു. മന്ത്രി സ്ഥാനത്തുനിന്നും പുറത്തായെങ്കിലും ക്വിന്‍ ക്യാബിനറ്റിലെ സ്റ്റേറ്റ് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരും.

Read Also: സംഘര്‍ഷ ഭൂമിയിലെ കരുത്തും നിസഹായതയും; നഗ്നരായുള്ള പ്രതിഷേധം മുതല്‍ നഗ്നരാക്കിയുള്ള പ്രതികാരം വരെ മണിപ്പൂരി സ്ത്രീകളെക്കുറിച്ച് പറയുന്നത്…

ജൂണ്‍ 25നാണ് അവസാനമായി ക്വിന്‍ പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അന്നേ ദിവസം നടന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീട് ASEAN യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

Story Highlights: China appoints Wang Yi as its new Foreign Minister, replacing Qin Gang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here