തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; ഗുണ്ടാ നേതാവിന്റെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന്റെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ജാങ്കോ കുമാറെന്ന ഗുണ്ടാ നേതാവാണ് പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരുക്കേല്‍പ്പിച്ചത്. എസ്‌ഐമാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്കാണ് പരുക്ക്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (Goonda attacked two policemen at Thiruvananthapuram )
ഉച്ചയ്ക്ക് ജാങ്കോകുമാര്‍ നഗരത്തിലെ ഹോട്ടല്‍ ഉടമയെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലീസിന് നേരെ ജാങ്കോ ആക്രമണം നടത്തിയത്. ഹോട്ടല്‍ ഉടമ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ജീപ്പിന് നേരെ ഇയാള്‍ പടക്കവും എറിഞ്ഞു. പടക്കമെറിഞ്ഞ് രക്ഷപ്പെട്ട ഇയാളുടെ ഒളിയിടം വളഞ്ഞപ്പോളാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചത്.
താനുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമ പൊലീസിനെ കാണിച്ചുവെന്ന് ആരോപിച്ചാണ് ഇയാള്‍ വലിയ തുറയിലെ ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്. കൂടുതല്‍ പൊലീസുകാര്‍ എത്തി ജാങ്കോ കുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും പരുക്കേറ്റതിനാല്‍ ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: Goonda attacked two policemen at Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here