Advertisement

അവസാന ദിനം മഴ കളിച്ചു, രണ്ടാം ടെസ്റ്റ് സമനില; ഇന്ത്യക്ക് പരമ്പര

July 25, 2023
Google News 2 minutes Read
india west indies test

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സമനിലയിൽ. 365 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 76 റൺസ് എടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. പിന്നീട് കളി നടന്നില്ല. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് കളിയിലെ താരം. (india west indies test)

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 438 റൺസ് നേടിയപ്പോൾ വിൻഡീസിൻ്റെ മറുപടി 255ലൊതുങ്ങി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ആക്രമിച്ചാണ് കളിച്ചത്. മഴയും ഒരു ദിവസം മാത്രം ബാക്കിയുള്ളതും പരിഗണിച്ച് ടി-20 ശൈലിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുകയറി. 35 ബോളിൽ രോഹിത് ശർമ ഫിഫ്റ്റി തികച്ചു. 44 പന്തിൽ 57 റൺസെടുത്ത്, യശസ്വിക്കൊപ്പം ആദ്യ വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടുയർത്തിയാണ് താരം മടങ്ങിയത്. ഇരുവരും ഈ ഇന്നിംഗ്സിനിടെ നിരവധി റെക്കോർഡുകളും സ്വന്തമാക്കി. ടെസ്റ്റിൽ ഇന്ത്യയുടെ വേഗതയേറിയ ഓപ്പണിങ്ങ് ഫിഫ്റ്റി കൂട്ടുകെട്ടടക്കം സഖ്യം പല റെക്കോർഡുകളും തിരുത്തിക്കുറിച്ചു. തുടരെയുള്ള ഇന്നിംഗ്സുകളിൽ ഇരട്ടയക്കത്തിലെത്തുന്ന താരമെന്ന റെക്കോർഡും രോഹിത് നേടി. വിൻഡീസിനെതിരായ രണ്ടാം ഇന്നിംഗ്സ് തുടരെ ഇരട്ടയക്കത്തിലെത്തുന്ന രോഹിതിൻ്റെ 30ആം ഇന്നിംഗ്സായിരുന്നു.

Read Also: ഫേസ്ബുക്ക് കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യന്‍ വനിത

രോഹിതിനു പിന്നാലെ ഇഷാൻ കിഷനും 38 (30) മടങ്ങി. നാലാം നമ്പറിൽ കോലിക്ക് പകരം ഇഷാൻ കിഷൻ ക്രീസിലെത്തി. ആക്രമിച്ചുകളിച്ച കിഷൻ 33 പന്തിൽ ഫിറ്റി തികച്ചു. പിന്നാലെ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെയും (28) കിർക് മക്കൻസിയെയും (0) അശ്വിൻ മടക്കിയെങ്കിലും മഴ വിൻഡീസിനെ തുണയ്ക്കുകയായിരുന്നു. ടാജെനരൈൻ ചന്ദർപോൾ (24), ജറമെയിൻ ബ്ലാക്ക്‌വുഡ് (20) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights: india west indies test series draw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here