‘123 ഏക്കർ സ്ഥലം, 2700 കോടി രൂപ ചെലവ്’; രാജ്യത്തെ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും

പ്രഗതി മൈതാനിലെ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രഗതി മൈതാനിൽ 2700 കോടി രൂപ ചെലവിൽ 123 ഏക്കർ സ്ഥലത്താണ് കേന്ദ്രസർക്കാർ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ ഒരുക്കിയിട്ടുള്ളത്. ഇത് ലോകത്തിലെ പ്രമുഖ എക്സിബിഷൻ, കൺവെൻഷൻ കോംപ്ലക്സുകളിൽ ഒന്നായിരിക്കുമെന്ന് പിഎംഒ അവകാശപ്പെടുന്നു.PM Modi to inaugurate IECC complex at Pragati Maidan
പ്രഗതി മൈതാനിലെ പഴയതും കാലഹരണപ്പെട്ടതുമായ ഘടനകളുടെ നവീകരണത്തെത്തുടർന്ന് നിർമ്മിച്ച ഈ സൗകര്യം ഏകദേശം 2,700 കോടി രൂപ ചെലവിൽ ഒരു ദേശീയ പദ്ധതിയായി വികസിപ്പിച്ചതായും ഏകദേശം 123 ഏക്കർ കാമ്പസ് ഏരിയയുണ്ടെന്നും തിങ്കളാഴ്ച പിഎംഒ അറിയിച്ചു.
പ്രഗതി മൈതാനത്ത് പുതുതായി വികസിപ്പിച്ച ഐഇസിസി സമുച്ചയത്തിൽ കൺവെൻഷൻ സെന്റർ, എക്സിബിഷൻ ഹാളുകൾ എന്നിവയ്ക്ക് പുറമേ അത്യാധുനിക തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ഐഇസിസി സമുച്ചയത്തിൽ ഏഴ് എക്സിബിഷൻ ഹാളുകളാണ് ഉള്ളത്.
Read Also: സബ് ട്രഷറി കെട്ടിടം തകർന്നുവീണു
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ ചിത്രങ്ങളും ഗോത്ര കലാരൂപങ്ങളും ഉപയോഗിച്ചാണ് കൺവെൻഷൻ സെന്റർ അലങ്കരിച്ചിരിക്കുന്നത്. ശംഖിന്റെ ആകൃതിലാണ് കെട്ടിടം. വിപുലമായ അന്താരാഷ്ട്ര എക്സിബിഷനുകൾ, വ്യാപാര മേളകൾ, കൺവെൻഷനുകൾ, കോൺഫറൻസുകൾ തുടങ്ങിയവയ്ക്ക് ആതിഥേയത്വം വഹിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന. ഓസ്ട്രേലിയയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസിന്റെ ഇരിപ്പിട ശേഷിയെ മറികടക്കുന്ന തരത്തിലാണ് കൺവെഷൻ സെന്റർ ഒരുക്കിയത്.
Story Highlights: PM Modi to inaugurate IECC complex at Pragati Maidan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here