രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഒരിക്കല്‍ കൂടി വേദിയാകാന്‍ കാര്യവട്ടം; ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം നവംബര്‍ 26ന്

രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഒരിക്കല്‍ കൂടി വേദിയാകാന്‍ കേരളം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി 20 മത്സരം കാര്യവട്ടത്ത് നടക്കും. നവംബര്‍ 26ന് രാത്രി ഏഴ് മണിയ്ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. (t 20 match at karyavattom India Vs Australia)
അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമാണ് ബിസിസിഐ പുറത്തുവിട്ട ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്‌സ്ചറിലുള്ളത്. ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന ആറാമത്തെ രാജ്യാന്തര മത്സരമാണ് നവംബര്‍ 26ന് നടക്കുക.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരമ്പരയിലെ രണ്ടാമത്തേതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് നടക്കുക. ഇതിന് പിന്നാലെയാണ് ട്വന്റി 20 പരമ്പര നടക്കുക.
Story Highlights: t 20 match at karyavattom India Vs Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here