ഒന്നാം പ്രതി മൈക്ക്; രണ്ടാം പ്രതി ആംപ്ലിഫയര്‍; ചിരിപ്പിച്ച് കൊല്ലല്ലേ; വി.ഡി.സതീശന്‍

മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മൈക്ക് വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കണമെന്ന് വി ഡി സതീശൻ പരിഹസിച്ചു. മൈക്ക് ഒന്നാം പ്രതിയെന്നും ആംപ്ലിഫയര്‍ രണ്ടാം പ്രതിയെന്നും പരിഹാസം. (VD Satheesan against Pinarayi Vijayan on mike row)
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്.മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Read Also: മൈക്ക് കേസ്; നടപടി സുരക്ഷാ ആക്ടിന്റെ ഭാഗം; കോൺഗ്രസ് നേതൃത്വത്തിന് പക്വത കുറവെന്ന് ഇ പി ജയരാജൻ
ആരാണ് ഒന്നാം പ്രതി : മൈക്ക്,ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തിൽ എന്താണ് നടക്കുന്നത്?മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫിസ് ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു.കേസ് എടുക്കൽ അവരുടെ ഹോബിയാണ്.ഇങ്ങനെ’ ചിരിപ്പിക്കരുത്.വെളിവ് നഷ്ടപ്പെട്ടവരിൽ ചിലരാണ് കേസ് എടുത്തതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights: VD Satheesan against Pinarayi Vijayan on mike row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here