‘കള്ള് വ്യവസായത്തെ തകർക്കും’; മദ്യനയത്തിനെതിരെ എഐടിയുസി, സമരത്തിലേക്ക്
മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകർക്കും. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. ‘ടോഡി’ ബോർഡിൽ മൗനം പാലിക്കുന്നതായും എഐടിയുസി വിമർശിച്ചു.
പുതിയ മദ്യനയത്തിൽ ഭേദഗതികൾ ആവശ്യമാണ്. കള്ള് വ്യവസായത്തെ തകർക്കുന്ന മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. കള്ള് ചെത്തു മേഖലയെ പൂർണമായും തഴഞ്ഞു. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. സംസ്ഥാനത്ത് രജിസ്‌ട്രേഡ് തൊഴിലാളികളുണ്ട്. അവർക്ക് മാത്രമേ ചെത്താൻ അവകാശമുള്ളൂ എന്നും എഐടിയുസി ഉന്നയിക്കുന്നു.
‘ടോഡി’ ബോർഡ് എന്ന ആശയത്തിൽ മദ്യനയം അകലം പാലിക്കുന്നുവെന്നും എഐടിയുസി വിമർശനം ഉന്നയിക്കുന്നു. സംസ്ഥാനതലത്തിൽ പ്രതിഷേധ പരിപാടികളിലേക്ക് പോകാനാണ് എഐടിയുസി തീരുമാനം. നാളെ പ്രാദേശികതലത്തില്‍ സമരം. സംസ്ഥാന കണ്‍വെന്‍ഷന്‍ അടുത്തമാസം 11ന് ചേരും. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്.
Story Highlights: AITUC Against Liquor Policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here