ഗ്യാൻവാപ്പിയിൽ വിധി അടുത്ത മാസം; സ്റ്റേ തുടരുമെന്ന് അലഹബാദ് ഹൈക്കോടതി

ഗ്യാൻ വാപ്പിയിൽ വിധി അടുത്ത മാസം. ഗ്യാൻവാപ്പിയിലെ പള്ളിയുമായി ബന്ധപ്പെട്ട കേസിൽ വിധി അടുത്ത മാസം മൂന്നിന്. അടുത്ത മാസം മൂന്ന് വരെ സ്റ്റേ തുടരുമെന്ന് അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപി മസ്‌ജിദ് കമ്മിറ്റിയാണ് സർവേക്കെതിരെ കോടതിയെ സമീപിച്ചത്.(Judgment in Gyanwapi next month)
സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപനയെ ഇല്ലാതെയാക്കുമെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം. എന്നാൽ പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് കണ്ടെത്താനാണ് സർവേ എന്നാണ് ഹിന്ദു വിഭാഗത്തിന്‍റെ വാദം. ഇന്നലെ ഹൈക്കോടതി പ്രാഥമികവാദം കേട്ടിരുന്നു.
Read Also: മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം; ആവശ്യവുമായി മത്സ്യത്തൊഴിലാളി സംയുക്ത സമിതി
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗ്യാൻവാപ്പി പള്ളിയിൽ സർവേക്ക് ജില്ലാ കോടതി ഉത്തരവിട്ടത്.സർവേയുടെ റിപ്പോർട്ട് അടുത്തമാസം നാലിന് സമർപ്പിക്കാനും നിർദ്ദേശിച്ചു.ഇതിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ എത്തിയത്.
പള്ളിയ്ക്ക് അകം കുഴിച്ച് പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് കമ്മിറ്റിയുടെ അഭിഭാഷകൻ സുപ്രിം കോടതിയിൽ വാദത്തിനിടെ പറഞ്ഞു. എന്നാൽ നിലവിൽ അളക്കലും, റഡാർ ഇമേജിങ്, ഫോട്ടോഗ്രാഫി എന്നിവയും മാത്രമാണ് നടത്തുന്നതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
Story Highlights: Judgment in Gyanwapi next month