മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം; ആവശ്യവുമായി മത്സ്യത്തൊഴിലാളി സംയുക്ത സമിതി

മുതലപ്പൊഴി അടക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മുതലപ്പൊഴി അഴിമുഖത്ത് ചേർന്ന സംയുക്ത മത്സ്യത്തൊഴിലാളി യോഗമാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സെപ്റ്റംബർ 5 വരെ മുതലപ്പൊഴി അടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം.
മുതലപ്പൊഴിയിലൂടെയുള്ള മത്സ്യബന്ധനം മൺസൂൺ കാലഘട്ടത്തിൽ നിരന്തരം അപകടകരമാകുന്നത് ചെന്നൈ ഐഐടിയുടെ പഠനറിപ്പോർട്ട് അവഗണിച്ചത് മൂലമാണ്. ഐഐടിയുടെ നിർദേശങ്ങളും, മത്സ്യമേഖലയുടെ കണ്ടെത്തലുകളും സമന്വയിപ്പിച്ച് ഹാർബർ അടച്ചിടാതെയുള്ള പുന:ർനിർമ്മാണമാണ് ശാശ്വതമായ പരിഹാരമെന്നും മത്സ്യത്തൊഴിലാളി സംയുക്ത സമിതി അഭിപ്രായപ്പെട്ടു.
എട്ട് നിർദേശങ്ങൾ സർക്കാരിന് കൈമാറാനും യോഗം തീരുമാനിച്ചു. മുതലപ്പൊഴി ഹാർബർ അടച്ചിടാൻ അനുവദിക്കില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെപേരയും പറഞ്ഞു. മുതലപ്പൊഴി അടച്ചിടാനുള്ള നീക്കത്തെ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി എതിർക്കും. മുതലപ്പൊഴിയിൽ അടിഞ്ഞു കൂടുന്ന മണൽ മാറ്റുമെന്ന സർക്കാർ വാദ്ഗാനം നടപ്പിലായില്ല.
എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ് സർക്കാരിന്റേതെന്നും ഫാ. യൂജിൻ പെരേര കുറ്റപ്പെടുത്തി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം മഴക്കാലം കഴിയുന്നതുവരെ അടച്ചിടാനാണ് ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള സർക്കാരിനു ശുപാർശ നൽകിയത്.
Story Highlights: Muthalapozhi; Matsya thozhilali samyukta samara samithi against pinarayi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here