Advertisement

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

1 day ago
Google News 2 minutes Read
muthalappozhi

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ വള്ളത്തില്‍ കയറി രക്ഷപെട്ടു.

അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കര്‍മല മാത എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. മൂന്ന് പേരെ ആദ്യം കരയ്ക്ക് എത്തിച്ചു. അതില്‍ രണ്ട് പേരാണ് മരണപ്പെട്ടത്. മൈക്കിള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടു. ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജോസഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാള്‍ ആശുപത്രിയില്‍ തുടരുന്നു.

രണ്ട് ദിവസം മുന്‍പ് 20 പേര്‍ പോയ വള്ളം മുതലപ്പൊഴിയില്‍ മറിഞ്ഞിരുന്നു. അപകടമൊഴിവാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും അതൊന്നും മുതലപ്പൊഴിയില്‍ ഫലപ്രദമാകുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

Story Highlights : Accident in Muthalapozhi; Two fishermen die tragically after boat capsizes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here