Advertisement

കടവന്ത്ര ബാറിലെ ആക്രമണം; കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണവുമായി പൊലീസ്

July 27, 2023
Google News 2 minutes Read
Police to restrict DJ parties in Kochi bars

കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പൊലീസ്. രാത്രി പത്ത് മണിക്ക് ശേഷം ബാറുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തരുതെന്ന് ബാര്‍ ഉടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാറുകളില്‍ പൊലീസ് നിരീക്ഷണവും ആരംഭിച്ചു.

പൊലീസ് നിര്‍ദേശിച്ച സമയത്തിനപ്പുറം ബാറുകളില്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കാനാണ് സിറ്റി പൊലീസിന്റെ തീരുമാനം. ബാറുകളില്‍ അടക്കം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അഞ്ച് മിനിറ്റിനകം എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ നഗരത്തില്‍ പൊലീസ് വിന്യാസം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉറപ്പിച്ചു.

Read Also: റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവാവിനെതിരെ നരഹത്യാക്കുറ്റം

കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ബാറില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ബാര്‍ മാനേജര്‍ക്ക് കുത്തേറ്റിരുന്നു. ഫുഡ് ആന്‍ഡ് ബീവറേജ്സ് മാനേജര്‍ റോണിക്ക് ആണ് കുത്തേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവര്‍ സംഘര്‍ഷത്തിനിടെ ബിയര്‍ കുപ്പി പൊട്ടിച്ച് മാനേജരെ കുത്തുകയായിരുന്നു. ഡിജെ പാര്‍ട്ടിക്ക് വന്നവരാണ് ഇവര്‍. അക്രമികളില്‍ രണ്ട് പേരെ കൃത്യം നടന്ന സമയത്ത് പൊലീസ് പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു.

Story Highlights: Police to restrict DJ parties in Kochi bars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here