യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാഗം ഷെയ്ഖ് സായിദ് ബിൻ സായ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ നിര്യാണത്തിൽ വിവിധ ജി സി സി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി
ഷെയ്ഖ് സയിദിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് സയിദ് ബിൻ സായിദിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഈ മാസം 22ന് യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചിരുന്നു.
1965 ൽ അൽ ഐനിൽ ജനിച്ച ഷെയ്ഖ് യിദ് ബിൻ സെയ്ദ് അൽ നഹ്യാൻ, 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്ന അദ്ദേഹം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു .അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Story Highlights: sheikh saeed bin zayed al nahyan passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here