”അംഗങ്ങൾ കൂറുമാറി”; ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി
July 27, 2023
2 minutes Read

ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി. മൂന്നംഗങ്ങൾ ഉള്ള ബിജെപി അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു.(udf loses control in changanassery municipal council)
രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ നഗരസഭാധ്യക്ഷയ്ക്കെതിരേയുള്ള അവിശ്വാസത്തിന് അനുകൂലമായി ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്.
Read Also: ‘മൈക്ക് സെറ്റിന് തകരാറില്ല’; വിവാദ മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ്
നഗരസഭയിൽ യു.ഡി.എഫിന് 18 സീറ്റും എൽ.ഡി.എഫിന് 17 സീറ്റുമായിരുന്നു. കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ എൽ.ഡി.എഫ് അംഗബലം 19 ആയി ഉയർന്നു.
Story Highlights: udf loses control in changanassery municipal council
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement