‘മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെഗാക്കുമോ’, ഇല്ല; വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും; വി ഡി സതീശൻ

സംസ്ഥാനത്തിന്റെ മദ്യ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബീവറേജ്‌സ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ വർധിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെ വ്യാപനമാണ് നടത്തുന്നത്. കേരളം ലഹരിയുടെ കാര്യത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറുകയാണ്. മദ്യത്തിൽ നിന്നും വരുമാനം കൂട്ടുകയാണ് സർക്കാർ ലക്ഷ്യം.(V D Satheeshan against liquor policy)
മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെഗാക്കുമോ… ഇല്ല, പക്ഷേ വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും. എം ഡി എം എ ഉൾപ്പെടെയുള്ള ലഹരികൾ വ്യാപകമായി കേരളത്തിൽ ഒഴുകുകയാണ്.
Read Also: ‘മൈക്ക് സെറ്റിന് തകരാറില്ല’; വിവാദ മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ്
ജനങ്ങൾ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സർക്കാരിന്. ഒരു വശത്ത് മദ്യ വ്യാപനം നടത്തി, മറുവശത്ത് മദ്യത്തിനെതിരെ ക്യാമ്പയിൻ നടത്തുന്നു. പുതിയ മദ്യനയത്തിനെതിരെയുള്ള സമരം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights: V D Satheeshan against liquor policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here