വിയ്യൂര്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ കുത്തേറ്റുമരിച്ചു

തൃശൂര്‍ വിയ്യൂരില്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് കുത്തേറ്റത്. വിയ്യൂരിലെ കെഎസ്ഇബി പവര്‍ ഹൗസിലാണ് സംഭവം.
കെഎസ്ഇബിയിലെ താത്ക്കാലിക ജീവനക്കാരായ തമിഴ്‌നാട് സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ കയ്യിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പ്രതി സഹപ്രവര്‍ത്തകനെ കുത്തുകയായിരുന്നു. കുത്തേറ്റ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വിയ്യൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Story Highlights: Employee stabbed to death in Viyyur KSEB office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here