പ്രേക്ഷകനെ പിടിച്ചിരുത്താൻ ഇമോഷണൽ പ്രകടനവുമായി ‘വോയിസ് ഓഫ് സത്യനാഥ’നിൽ ജോജു ജോർജ്
മുഴുനീള ചിരിക്കിടയിൽ പ്രേക്ഷകന്റെ കണ്ണുനിറക്കുന്ന ഇമോഷണൽ പ്രകടനവുമായി ജോജു ജോർജ്. ദിലീപ് സിനിമ ‘വോയിസ് ഓഫ് സത്യനാഥൻ’ലാണ് സ്‌ക്രീനിൽ അമ്പരപ്പിക്കുന്ന അഭിനയമികവുമായി ജോജു ജോർജ് തിളങ്ങിയത്.
സ്വന്തം നാവിന്റെ കുരുത്തക്കേടുകളുമായി ജയിലെത്തുന്ന സത്യനാഥനെ കാത്തിരിക്കുന്നത് അതിലും വലിയ ജീവിതാനുഭവങ്ങളുമായി അവിടെ വിധി കാത്തുകഴിയുന്ന ബാലൻ എന്ന ജോജു കഥാപാത്രമാണ്. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ആകെത്തുക. ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് സ്വന്തം കഴിവും കഠിനധ്വാനവും മലയാളസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ജോജു ജോർജ്,മനസ്സിൽ നിന്ന് മായാത്ത കുറച്ച് കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ചേർത്ത് വെക്കാവുന്ന കഥാപാത്രമാണ് ‘സത്യനാഥനിലെ ബാലൻ.
ചിത്രത്തിന്റെ ആദ്യപകുതിയിൽ കോമഡിയിൽ ചിരിച്ച മലയാളികൾക്കിടയിലേക്ക് ജോജു തന്റെ റഫ് ആൻഡ് ടഫ് കഥാപാത്രത്തിലൂടെ പ്രേക്ഷകരെ അലോസരപ്പെടുത്തിയെങ്കിലും പിന്നീട് അങ്ങോട്ട് ഓരോരുത്തരുടെയും കണ്ണ് നിറയുന്ന തരത്തിലായിരുന്നു പ്രകടനം.
Story Highlights: Joju George in voice of sathyanathan with emotional performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here