Advertisement

പള്ളിക്കലില്‍ നവദമ്പതികളടക്കം മൂന്ന് പേര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

July 29, 2023
1 minute Read
Newly married couple were swept away in river

തിരുവനന്തപുരം പള്ളിക്കലില്‍ പുഴയില്‍ വീണ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി, പകല്‍ക്കുറി സ്വദേശി അന്‍സല്‍ എന്നിവരെയാണ് കാണാതായത്. ഇവരില്‍ അന്‍സലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ദമ്പതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാത്രിയില്‍ താത്കാലികമായി തിരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്. നാളെ രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കും. ഇക്കഴിഞ്ഞ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സത്കാരത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.

Story Highlights: Newly married couple were swept away in river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top