രണ്ടാം ഏകദിനത്തിൽ ആദ്യ ഇലവനിൽ ഇടം നേടി സഞ്ജു വി സാംസൺ

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ വിജയം നേടിയെങ്കിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.
രണ്ടാം ഏകദിനത്തില്‍ വിന്ഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു . ടീമിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും വിശ്രമമനുവദിച്ചു. രോഹിത്തിന് പകരം ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
അക്ഷര്‍ പട്ടേലും സഞ്ജു സാംസണും ഇന്ന് രോഹിത്തിനും കൊഹ്ലിയ്ക്കും പകരം ടീമില്‍ കളിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ബാറ്റര്‍മാരുടെ പ്രകടനം അത്ര മികവുറ്റതായിരുന്നില്ല. മറ്റ് താരങ്ങള്‍ക്ക് അവസരം ലഭിക്കാനും, പിന്തുടരുന്നത് ചെറിയ സ്‌കോര്‍ ആയത് കൊണ്ടും രോഹിത് ഏഴാം നമ്പറിലാണ് കഴിഞ്ഞ മത്സരത്തില്‍ കളിച്ചത്. കോഹ്ലി ബാറ്റ് ചെയ്തതുമില്ല
Story Highlights: Sanju V Samson placed in playing eleven in second ODI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here