ഫിറ്റ്‌നസ് വീണ്ടെടുത്ത് ബുമ്ര; മടങ്ങിവരാന്‍ പ്രസിദ്ധ് കൃഷ്ണയും

ലോകകപ്പ് അടുക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ജസ്പ്രിത് ബുമ്ര. ആലുര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ മുംബൈ ബാറ്റര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമാണ് താരം നടത്തിയത്. ഇതോടെ ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലൂടെ ജസ്പ്രീത് ബുമ്രയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് സാധ്യതയേറി.(Jasprit Bumrah and Prasidh Krishna come back with full fitness)
ബുമ്ര അയര്‍ലന്‍ഡ് പര്യടനത്തിലുണ്ടാവും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന പ്രസിദ്ധ് കൃഷ്ണയും മത്സരത്തില്‍ പന്തെറിഞ്ഞ് ഒരു വിക്കറ്റ് നേടി. രണ്ടു താരങ്ങള്‍ക്കും കഴിഞ്ഞ ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായിരുന്നു.
ബുമ്രക്ക് 2022ലെ ഏഷ്യ കപ്പും ടി20 ലോകകപ്പും നഷ്ടമായിരുന്നു. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് ബുമ്ര പരിക്കിന്റെ പിടിയിലായത്. ഇതിന് ശേഷം നടന്ന ന്യൂസിലന്‍ഡ് പര്യടനവും ബംഗ്ലാദേശ് പര്യടനവും ശ്രീലങ്കയ്ക്ക് എതിരായ ഏകദിനങ്ങളും ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വിന്‍ഡീസ് പര്യടനവും താരത്തിന് നഷ്ടമായി.
പരിശീലന മത്സരത്തില്‍ ബുമ്ര 10 ഓവറും പന്തെറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ബുമ്ര ഫുള്‍ ക്വാട്ട പന്ത് എറിയുന്നത്. പത്ത് ഓവര്‍ എറിഞ്ഞ ബുമ്ര 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. തിരുച്ചുവരവിനൊരുങ്ങുന്ന പ്രസിദ്ധ് കൃഷ്ണ പത്ത് ഓവറില്‍ രണ്ടു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
Story Highlights: Jasprit Bumrah and Prasidh Krishna come back with full fitness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here