ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കടയ്ക്കൽ സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരാണ് മരിച്ചത്.
അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും.പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു.
ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ അൻസിൽ എന്ന യുവാവും പുഴയിൽ വീണിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടനെ അൻസിലിനെ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സും വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവലാണ് ദമ്പതിളുടെ മൃതദേഹം കണ്ടെത്തിയത്.
Story Highlights: Newly weds couple dead bodies found river Trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here