വസ്തു തർക്കം: തലസ്ഥാനത്ത് അമ്മയ്ക്കും മകനും ക്രൂര മർദ്ദനം

തലസ്ഥാനത്ത് അമ്മയെയും മകനെയും ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് യുവതിക്കും പ്രായപൂർത്തിയാകാത്ത മകനും മർദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിൽ ഇരുവരെയും കടയിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
പെരിങ്ങമല സ്വദേശികളായ ഷെറീന, സൂഫിയാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിലായിരുന്നു മർദ്ദനം. ഇരുവരെയും കടയിൽ കയറി അയൽവാസികൾ മർദ്ദിക്കുകയായിരുന്നു. നജീബ് മകൻ നബീൽ എന്നിവരാണ് ആക്രമണം നടത്തിയത്. അതേസമയം പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Story Highlights: Property dispute: Mother and son brutally beaten up in TVM
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here