Advertisement

വാട്‌സ്ആപ്പില്‍ വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും; പുതിയ ഫീച്ചര്‍ എങ്ങനെ?

July 30, 2023
Google News 0 minutes Read
Whatsapp instant video messaging feature

ഈ വര്‍ഷം നിരവധി അപ്‌ഡേഷനുകള്‍ കൊണ്ടുവന്ന് ഉപയോക്താക്കളെ ഞെട്ടിച്ച വാട്‌സ്ആപ്പ് ഈ അടുത്ത ഇടയ്ക്ക് മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പില്‍ വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും അയക്കാവുന്ന ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

എളുപ്പത്തില്‍ ആശയവിനിമയം നടക്കാന്‍ സഹായിക്കുന്ന ഷോര്‍ട്ട് വീഡിയോ മെസേജ് എന്ന ഫീച്ചറാണ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നത്. വോയ്‌സ് ഐക്കണില്‍ തന്നെയാണ് ഓപ്ഷന്‍ ചേഞ്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വോയ്‌സ് ഐക്കണില്‍ ടാപ്പ് ചെയ്യുമ്പോള്‍ വീഡിയോ മെസേജ് ആക്ടിവേറ്റ് ആകും. 60 സെക്കന്‍ഡ് വരെയുള്ള വീഡിയോ മെസേജായി അയക്കാന്‍ കഴിയും.

സാധാരണ ലഭിക്കുന്ന വിഡിയോകളെക്കാള്‍ വ്യത്യസ്തത ഇതിന് ഉണ്ടായിരിക്കുകയും ചെയ്യും. വീഡിയോ റെക്കോര്‍ഡ് ചെയ്ത് ലഭിക്കന്നയാള്‍ക്ക് ഇതിന്റെ ശബ്ദം കേള്‍ക്കണമെന്നില്ല. എന്നാല്‍ ഒരു തവണകൂടി ടാപ്പ് ചെയ്താല്‍ ശബ്ദം കേള്‍ക്കാം. വൃത്താകൃതിയലായിരിക്കും ഇത്തരം സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ ദൃശ്യമാകുക.

വീഡിയോ മെസേജുകള്‍ വെറും 60 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്ക് പറയാനും കാഴ്ചകള്‍ ചാറ്റിനിടയില്‍ തന്നെ വീഡിയോയായി റെക്കോര്‍ഡ് ചെയ്ത് അയക്കാനുള്ള സംവിധാനമാണ് നല്‍കുന്നത്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം എന്തെങ്കിലും തമാശ പങ്കുവയ്ക്കാനോ, നല്ല വാര്‍ത്ത പറയാനോ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഉപകരിക്കുമെന്നാണ് മെറ്റ പറയുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here