Advertisement

നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമൻ; സ്പീക്കർ എ എൻ ഷംസീർ

July 31, 2023
Google News 2 minutes Read

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാൻ തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയിൽ എത്തി അദ്ദേഹത്തെ കാണുകയും, കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.(AN Shamseer about Vakkom Purushothaman)

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

താൻ നിയമസഭാ സ്പീക്കർ ആയിരുന്നപ്പോഴും, ഗവർണർ ആയിരുന്നപ്പോഴും , മന്ത്രിയായിരുന്നപ്പോഴും , ഉള്ള തന്റെ ജീവിതാനുഭവങ്ങൾ ഏറെനേരം അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു.

2 തവണ ലോകസഭയിലേക്കും, 5 തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമൻ,മൂന്നു തവണ സംസ്ഥാനമന്ത്രിയും, രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു.കൂടാതെ അദ്ദേഹം മിസോറാം ഗവർണറും ആയിരുന്നു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നുവെന്നും എ എൻ ഷംസീർ വ്യക്തമാക്കി.

Story Highlights: AN Shamseer about Vakkom Purushothaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here