മോൻസൻ മാവുങ്കൽ കേസ്; ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ. മോൻസനെ മുൻ ഡിജിപി അനിൽ കാന്തിലേക്ക് എത്തിക്കാൻ ഇടനില നിന്നത് ലക്ഷ്മണയെന്നാണ് ട്വന്റിഫോറിന് ലഭിച്ച ശബ്ദരേഖ. ( crucial audio recording against IG G lakshmana )
അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി ജോസ് മാത്യു പനച്ചിക്കലും തമ്മിൽ സംസാരിക്കുന്ന ശബ്ദ രേഖ ട്വന്റിഫോറിന് ഭിച്ചു. ‘ലക്ഷ്മണ പറഞ്ഞു എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്. അപ്പോൾ ഞങ്ങൾ പറഞ്ഞു രാവിലെ വരാൻ സമയമില്ലെന്ന്. പന്ത്രണ്ടരയോടെയാണ് ഡിജിപിയുടെ അടുത്തേക്ക് ഞങ്ങൾ പോയത്’ -ജോസ് മാത്യു പനച്ചിക്കൽ ശബ്ദരേഖയിൽ പറയുന്നു. പുരാവസ്തുക്കളുടെ ക്ലിയറൻസ് ശരിയാക്കാനാണ് ഡിജിപിയെ കണ്ടതെന്ന് അനിത പുല്ലയിൽ പറയുന്നു.
മോൻസൻ മാവുങ്കലുമായി ഒരു തരത്തിലും ബന്ധമില്ല, മോൻസന് വേണ്ടി ഇടപെട്ടിട്ടില്ല എന്നിവയായിരുന്നു ജി.ലക്ഷ്മണയുടെ വാദം. എന്നാൽ ഇത് തള്ളുന്ന ശബ്ദരേഖയാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്.
Story Highlights: crucial audio recording against IG G lakshmana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here