Advertisement

പ്രതിസന്ധികളില്‍ ഇനി കൂട്ടാവാന്‍ ഇന്നോവ ക്രിസ്റ്റയും; ആംബുലന്‍സായി പുതിയ രൂപമാറ്റം

July 31, 2023
1 minute Read
Innova crysta ambulance

വാഹനപ്രേമികളുടെ ഏറ്റവും പ്രിയങ്കരമായ വാഹനങ്ങളിലൊന്നാണ് ഇന്നോവ. ഡ്രൈവിങ് മികവു കൊണ്ടും യാത്രാ സുഖം കൊണ്ടും വാഹനവിപണി കീഴടക്കിയ ഇന്നോവ ഇപ്പോള്‍ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ അവതരിപ്പിക്കാനൊരുങ്ങുകയാണ്.(Toyota Innova Crysta Ambulance introduced)

രണ്ടു വേരിയന്റുകളായി എത്തുന്ന ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുപമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ വേരിയന്റുകളിലാണ് ആംബുലന്‍സ് എത്തുക. ഒരു ആംബുലന്‍സിന് വേണ്ട മാറ്റങ്ങളെല്ലാം ക്രിസ്റ്റയിലുണ്ടാകും.

മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്, ഫോള്‍ഡിങഭ് റാംപ്, എടുത്തുമാറ്റവുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവ ക്രിസ്റ്റ ആംബുലന്‍സില്‍ ഉണ്ടാകും. അഡ്വാന്‍സ്ഡ് വേരിയന്റില്‍ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഓക്‌സിജന്‍ ഡെലിവറി സിസിറ്റം, പോര്‍ട്ടബിള്‍ സക്ഷന്‍ ആസ്പിരേറ്റര്‍, സ്‌പൈന്‍ ബോര്‍ഡ്, കെന്‍ഡ്രിക് എക്‌സ്ട്രാക്ഷന്‍ ഡിവൈസ്, സ്റ്റേഷനറി ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ അഡ്വാന്‍സ്ഡ് വേരിയന്റില്‍ ഉണ്ടാകും. സ്റ്റാന്‍ഡേഡ് മോഡിലേതുപോലെ 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സിലുള്ളത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top