Advertisement

മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ കേസ്

August 1, 2023
3 minutes Read
case against three persons for beating mentally challenged Dalit student

മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് കാക്കൂര്‍ പൊലീസ്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. (case against three persons for beating mentally challenged Dalit student)

കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുടെ ആരോപണം. ചീക്കിലോട് സ്വദേശിയായ മനീഷ്, ആരീസ്, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. പട്ടികജാതി, പട്ടികവര്‍ഗ ആക്ട് ഉള്‍പ്പെടെ 3 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്.കുട്ടിയുടെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റിരുന്നു. ബാലുശേരി താലുക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നിഷേധിച്ചതായി കുട്ടിയുടെ മാതാവ് 24 നോട് പറഞ്ഞു. പരാതിയുമായി എത്തിയപ്പോള്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും കുടുംബം ആരോപിച്ചു. നടന്ന് പോകുന്നതിനിടെ യുവതിയെ അക്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പരുക്കേറ്റെന്ന് കാട്ടി യുവതിയും പരാതി നല്‍കിയിരുന്നു.

Story Highlights: case against three persons for beating mentally challenged Dalit student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top