ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലുപേരെ വെടിവച്ച് കൊന്ന കേസ്; വർഗീയതയില്ലെന്ന് റെയിൽവേ

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലുപേരെ വെടിവച്ച് കൊന്ന കേസിൽ വർഗീയതയില്ലെന്ന് റെയിൽവേ. പ്രതിയായ ചേതൻ സിംഗ് വെടിയുതിർത്തവരിൽ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം ഹിന്ദുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മുതിർന്ന ഉദ്യോഗസ്ഥൻ ടിക്കാറാം മീണ, അസ്ഗർ അബ്ബാസ് ഷെയ്ഖ്, അബ്ദുൽ കാദർഭായ് ഭൻപൂർവാല, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് ചേതൻ സിംഗ് വെടിവച്ച് കൊന്നത്.
ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിലാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നത്. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാൾ ദഹിസർ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരൂ.
Story Highlights: Railway Police Killings No Communal Angle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here