Advertisement

‘ജനങ്ങളെ സംരക്ഷിക്കേണ്ട സംവിധാനം നിശബ്ദരായി നിന്നു’; മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

August 1, 2023
2 minutes Read
Supreme court against central government in Manipur conflict

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ഭരണഘടനാ സ്ഥാപനങ്ങളുടെ ഗുരുതരമായ വീഴ്ചയാണ് മണിപ്പൂരില്‍ സംഭവിച്ചതെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി. ജനങ്ങള്‍ളുടെ ജീവനും സ്വത്തിനും സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ട സംവിധാനങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ നിശബ്ദരായി നിന്നെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. (Supreme court against central government in Manipur conflict)

എന്നാല്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേസന്വേഷണങ്ങള്‍ക്ക് കാലതാമസമുണ്ടായെന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് പറഞ്ഞു. അന്വേഷണങ്ങള്‍ വൈകിയത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എന്നാല്‍ മണിപ്പൂരില്‍ മൂന്ന് മാസത്തോളമായി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും 6000 എഫ്ഐആറുകളില്‍ ഇതുവരെ കുറച്ച് അറസ്റ്റുകള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നും കോടതിയ്ക്ക് മുന്നില്‍ പരാതിയെത്തിയിരുന്നു. മണിപ്പൂര്‍ പൊലീസ് ഡയറക്ടര്‍ ജനറലിനോട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 കേസുകള്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

Story Highlights: Supreme court against central government in Manipur conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top