Advertisement

‘സിപിഐഎമ്മിന്‍റെ ഹിന്ദു വിരുദ്ധ നിലപാട് ഒരിക്കല്‍ക്കൂടി പുറത്ത് വന്നു’; വി മുരളീധരന്‍

August 1, 2023
Google News 2 minutes Read

സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഏത് പാഠപുസ്തകത്തിലാണ് ശാസ്ത്രത്തിന് പകരം മിത്തുകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഷംസീർ വ്യക്തമാക്കണമെന്ന് മരളീധരൻ ആവശ്യപ്പെട്ടു. സിപിഐഎമ്മിന്‍റെ ഹിന്ദു വിരുദ്ധ നിലപാട് ഒരിക്കല്‍ക്കൂടി പുറത്ത് വന്നു.(V Muraleedharan against A N Shamseer)

ഹിന്ദു വിശ്വാസങ്ങള്‍ എല്ലാം അന്ധവിശ്വാസങ്ങളെന്നതാണ് സിപിഐഎം നിലപാട്. ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന എ.എൻ.ഷംസീർ സ്പീക്കർ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന എൻഎസ്എസ് ആവശ്യം തികച്ചും ന്യായമാണ്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയുക തന്നെ വേണം. ഭൂരിപക്ഷ സമുദായത്തിൻ്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന സമീപനം ,ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാൾക്ക് യോജിച്ചതല്ല.

എൻഎസ്എസ് ആവശ്യത്തോട് മുഖ്യമന്ത്രിയുടെയും എൽഡിഎഫിൻ്റെയും നിലപാട് വ്യക്തമാക്കണം. ഒപ്പം, കേരളത്തിലെ പ്രതിപക്ഷം ഈ സ്പീക്കറോട് സഹകരിക്കുമോയെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു മഞ്ചേരിയിലെ ഗ്രീൻവാലി ഫൗണ്ടേഷൻ കണ്ടുകെട്ടിയ നടപടി സ്വാഗതം ചെയ്യുന്നു. മണിപ്പുർ വിഷയത്തിൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ പ്രതിപക്ഷം അതിനെ തള്ളിയെന്നും മുരളീധരൻ വ്യക്തമാക്കി.

Story Highlights: V Muraleedharan against A N Shamseer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here