Advertisement

അപകടങ്ങള്‍ പതിവാകുന്ന മുതലപ്പൊഴി: സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ അതിരൂപത

August 2, 2023
Google News 3 minutes Read
Latin Archdiocese with warning to the government Muthalappozhi

മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവാകുന്നതില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ അതിരൂപത. പ്രഖ്യാപനങ്ങള്‍ കൃത്യ സമയത്ത് നടപ്പാക്കണമെന്ന് വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര പറഞ്ഞു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത വാക്കുകളില്‍ മാത്രം പോരെന്നും ഫാ. യൂജിന്‍ പെരേര ട്വന്റിഫോറിനോട് പറഞ്ഞു. (Latin Archdiocese with warning to the government Muthalappozhi)

മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തില്‍ പാഴ്‌വാക്കുകളല്ല കൃത്യമായ ഇടപെടലുകളാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഫാ യൂജിന്‍ പെരേര പറയുന്നു. സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് മുതലപ്പൊഴി വിഷയത്തില്‍ പരിശോധിക്കപ്പെടുന്നത്. വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായാല്‍ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്നും യൂജിന്‍ പെരേര കൂട്ടിച്ചേര്‍ത്തു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അതേസമയം അപകടങ്ങള്‍ പതിവായ മുതലപ്പൊഴിയില്‍ ഡ്രഡ്ജിങ് ഇന്ന് ആരംഭിക്കുകയാണ്. പാറകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ക്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഡ്രഡ്ജിങ് ഇന്നലെ തുടങ്ങുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു.

Story Highlights: Latin Archdiocese with warning to the government Muthalappozhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here